ഇവിടെ ഇപ്പോള്‍ ,

ഇവിടെ  ഇപ്പോള്‍ ,

ഒന്നുനില്‍ക്കു ഒരു നിമിഷം
തന്നിലേക്കൊന്നുറ്റു നോക്കു
അതേ, സ്വയമുള്ളിന്റെ ഉള്ളിലേക്ക്

നമ്മുടെ അറിവും കേവലം
നമ്മളില്‍ മാത്രം ഒതുങ്ങുന്നു
മുഖങ്ങള്‍ നാം മറയ്ക്കുന്നു .

മറ്റുള്ളവരില്‍ നിന്നുമാത്രമല്ല
എന്തിനു കേവലം നമ്മളില്‍ നിന്നും
ഞാനെന്നോരു നാട്യവും ഭാവും

എപ്പോഴുമവകാശപ്പെടുന്നു
ഞാന്‍മാത്രം ശരിയെന്നും
മറ്റുള്ളവര്‍ തെറ്റെന്നും 


ചിന്തകളും വാക്കുകളും
വിപരീതമാക്കിക്കൊണ്ട് 
നിറമാര്‍ന്ന  പുഞ്ചിരിയുമായ്

ഒന്ന് നില്‍ക്കുക
ഒരു നിമിഷത്തേക്ക്
സ്വയമറിക തന്നിലെ സത്യത്തെ 

ഒന്നിളവേല്‍ക്കുക തള്ളിവരും
ഇന്നലകളിലെയും അതുകഴിഞ്ഞു
വരും ചിന്തകളില്‍ നിന്നും 

ഉറച്ചു നില്‍ക്കുക
ഇന്നിന്റെ നിമിഷങ്ങളില്‍
ജീവിക്കുക ഇന്നില്‍ മാത്രം

എന്തിനിത്രക്കു ക്ലേശപ്പെടുന്നു
മറ്റുള്ളവരുടെ ജീവിതങ്ങള്‍ക്കായ്
അവരുടെ സ്വര്‍ണ്ണ തിളക്കങ്ങള്‍ക്കായ്

സ്വയമറിഞ്ഞു
സത്യത്തെ മുന്‍നിര്‍ത്തി
സ്വന്തം ജീവിതത്തെ  സ്നേഹിക്കുക ...!!



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “