പഞ്‌ജരം

പഞ്‌ജരം

.എന്‍ ആശ്ലേഷത്തിന്‍
പഞ്‌ജരത്തിലായി
ഒരു നിമിഷമിളവേല്‍ക്കുക

ഇത്തിരിനേരം
എന്‍ ഹൃദയത്തിന്‍
സംഗീതം കേള്‍ക്കുക

നമുക്ക് നൃത്തം ചവിട്ടാമീ
മേഘവൃതമാം ആകാശ
കുടക്കു കീഴിലായി .

ഈ ഒഴുകും
കല്ലോലിനി തീരങ്ങളില്‍
നമുക്ക് നടക്കാം .

ഈ ഇക്കിളിപ്പെടുത്തും
കാറ്റിന്‍ കുളിരില്‍ നമുക്ക്
ആനന്ദോത്സവം നടത്താം
.
വെറിപിടിപ്പിക്കുന്ന
ആള്‍കൂട്ടത്തില്‍ നിന്നും
നമുക്ക് ദൂരേക്ക്‌ പോകാം

.ഈ വേട്ടയാടും
കണ്ണുകളില്‍ നിന്നും
എങ്ങോട്ടെങ്കിലും ഒളിക്കാം

നീ എന്നുള്ളിലും
ഞാന്‍ നിന്നുള്ളിലുമായി
നമുക്കു കഴിയാമീ

നമ്മുടെ പ്രണയം
നിറഞ്ഞയീ
പഞ്‌ജരത്തിലായി


 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “