വിരഹ സേതുവില്‍

 വിരഹ സേതുവില്‍

നിന്നെയോര്‍ക്കാത്തൊരുനാളില്ലൊരിക്കലുമോമലേ
നിറയുന്നു നിന്‍ ചിത്രമെന്‍ മനസ്സിന്‍ ഭിത്തികളില്‍ .
നിണമണിഞ്ഞൊരെന്‍ നടരണ്ടിന്റെ വേദനയുണ്ടോ
നിനക്കുയറിവുയീ പ്രവാസദുഃഖമൊക്കെയേറെ പറയുകില്‍
നിഴലുകള്‍ക്കുപോലും നോവുന്നുണ്ടിന്നു ഇടറുമെന്‍
നിലക്കാത്തൊരെന്‍ നിശ്വാസങ്ങളില്‍ വിശ്വാസമായ്
നിലനില്‍ക്കുന്നുവല്ലോ കാരുണ്യമായൊരക്ഷര പുഞ്ചിരിയാലെ


കാടകം വാഴാനായ് വിധിക്കപ്പെട്ടൊരു
കൗസല്യാത്മജനെ പോലെയിന്നും
കരകാണാ ദുഖത്തിന്‍ കടലലക്കുമുന്നില്‍
കരചരണങ്ങള്‍ കൂപ്പിനിന്നു കേഴുന്നു
കാഞ്ചന സീതക്കായിതാ പണിതുയര്‍ത്തുന്നു
കപടമാം ജീവിതത്തിന്‍ നീളമേറുമൊരു
കര്‍മ്മ കാണ്ഡത്തിന്‍ ഹേതുവില്ലാ സേതു ..


 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ