ഓര്‍മ്മയായോരോണം
ഓണനിലാവിന്റെ നാട്ടിലുണ്ടേ എനിക്കിന്നും
ഒരുപാടു ഓര്‍മ്മനല്‍കും കിനാക്കളായിരം
ഉയരുന്നുണ്ട് പൂവിളികളുമാരവങ്ങളും
ഊയലാടി പുത്തന്‍ ഉടുപ്പിട്ട് ഓടി നടന്നു
തുമ്പിതുള്ളി പാട്ട് പാടി തൂശനിലയിലുണ്ട്
തുമ്പമെല്ലാം മറന്നാടും തിരോവാണനാളുകളെ
ഇനിയില്ലോരിക്കലും മടങ്ങി വരില്ലല്ലോ
ഇമപൂട്ടി തുറക്കുമ്പോഴേക്കും കടന്നകന്നല്ലോ
ആ നല്ലനാളിന്റെ മധുരം പകരും ബാല്യമേ
ആടി തിമിര്‍ക്കുക മനമേ
മറുനാട്ടിലായാലും മലനാട്ടിന്‍
മാലേയ സ്മൃതിയില്‍ കഴിയുക...!!
ജീ ആര്‍ കവിയൂര്‍
10-09-2016
ചിത്രം കടപ്പാട് google
Comments