എന്റെ പുലമ്പലുകള്‍ - 63
എന്റെ പുലമ്പലുകള്‍ - 63
ഞാനോന്നു കൂട്ട്കൂടി
നിന്‍ കണ്ണുനീരോടായ്
അവ സത്യം തുറന്നു
നിന്‍ ഹൃദയത്തില്‍ നിന്ന്
ഞാന്‍ അത്ഭുതത്താല്‍
നോക്കിനിന്നും നീ വെറും
കാഴ്ചയോ അതോ
വാക്കുകളുടെ മായാ പ്രപഞ്ചാമോ
നീ വാക്കുകളാല്‍
അമ്മാനമാടിയപ്പോള്‍
ഞാന്‍ വീര്‍പ്പുമുട്ടി നിന്നു
എന്റെ മൗനമൊരു
നിലവിളിയായി മാറുന്നു
ചിലപ്പോള്‍ ബധിര മൂകമായ്
ഞാന്‍ കരഞ്ഞു
എന്നാല്‍ എന്റെ കണ്ണുനീര്‍
വിസമ്മതിച്ചു പുറത്തു കാട്ടാന്‍
കരയും കടലും രണ്ടും ഒന്നല്ല
രണ്ടെങ്കിലുമവര്‍ ഒട്ടുമേ
വേര്‍ പിരിയാന്‍ ഒരുക്കമല്ല
നിന്റെ സാന്നിധ്യം മാത്രം
എന്റെ ചിന്തകളില്‍ നിറഞ്ഞു നിന്നു
ഞാന്‍ പോലുമറിയാതെ
നിന്‍ ഓര്‍മ്മകള്‍ മാത്രമെന്‍
സ്വപ്നങ്ങള്‍ക്ക് ഒരായിരം
നിറം പകര്‍ന്നു തന്നു ..
നിന്നെ കുറിച്ചു ഉള്ള ഓരോ ചിന്തകളും
എനിക്ക് എണ്ണിയാല്‍
തീരാത്ത വരികളുള്ള കാവ്യമായി മാറി ,,!!
ജീ ആര്‍ കവിയൂര്‍
01-1൦-2016
ചിത്രം കടപ്പാട് @മോഹന്‍ ദാസ്
Comments
ആശംസകള്‍