അഴലിന്‍ കാവ്യം
അഴലിന്‍ കാവ്യം
ഗതകാലത്തിനോര്‍മ്മകളവളേ
നങ്കൂരമില്ലാതെ പായ്മരമൊടിഞ്ഞ
വഞ്ചിപോലലയുന്നുണ്ടായിരുന്നു
ഇങ്ങനെയൊക്കെയായിട്ടും
അവളോരക്ഷരമുരിയാടിയില്ല
മസ്സിലാകെ കുറിച്ചിട്ടു കൊണ്ടേയിരുന്നു
നോവിന്‍ ലിപികളാല്‍ പെറ്റിട്ടു
തണലാര്‍ന്ന അക്ഷര നികുഞ്ചങ്ങള്‍
വെഞ്ചാമരം വീശി അഴലിനാശ്വാസമായ്
കഴലിണ തൊഴുതു നിന്നു തീരം
കടലിന്റെ ആലിംഗനമേറ്റു
പുളകമണിഞ്ഞു തളര്‍ന്നു കിടന്നു
അകലെ മൈനാകത്തെ മുകിലുകള്‍
ചുംബനത്താല്‍ മൂടുമ്പോളറിയാതെ
ആനന്ദാശ്രു പൊഴിച്ചു കുളിരായ്
കാറ്റതുയെറ്റുവാങ്ങി കാടിന്‍
സുഗന്ധവുമായ് അനുരാഗമായ്
എവിടെയോ മാറ്റൊലികൊണ്ടൊരു
എഴുതിയാല്‍ തീരാത്ത
മഹാകാവ്യമായ് നെഞ്ചിന്‍ താളില്‍
കുറിച്ചു കൊണ്ടേയിരുന്നവളാരുമാറിയാതെ...!!
ഗതകാലത്തിനോര്‍മ്മകളവളേ
നങ്കൂരമില്ലാതെ പായ്മരമൊടിഞ്ഞ
വഞ്ചിപോലലയുന്നുണ്ടായിരുന്നു
ഇങ്ങനെയൊക്കെയായിട്ടും
അവളോരക്ഷരമുരിയാടിയില്ല
മസ്സിലാകെ കുറിച്ചിട്ടു കൊണ്ടേയിരുന്നു
നോവിന്‍ ലിപികളാല്‍ പെറ്റിട്ടു
തണലാര്‍ന്ന അക്ഷര നികുഞ്ചങ്ങള്‍
വെഞ്ചാമരം വീശി അഴലിനാശ്വാസമായ്
കഴലിണ തൊഴുതു നിന്നു തീരം
കടലിന്റെ ആലിംഗനമേറ്റു
പുളകമണിഞ്ഞു തളര്‍ന്നു കിടന്നു
അകലെ മൈനാകത്തെ മുകിലുകള്‍
ചുംബനത്താല്‍ മൂടുമ്പോളറിയാതെ
ആനന്ദാശ്രു പൊഴിച്ചു കുളിരായ്
കാറ്റതുയെറ്റുവാങ്ങി കാടിന്‍
സുഗന്ധവുമായ് അനുരാഗമായ്
എവിടെയോ മാറ്റൊലികൊണ്ടൊരു
എഴുതിയാല്‍ തീരാത്ത
മഹാകാവ്യമായ് നെഞ്ചിന്‍ താളില്‍
കുറിച്ചു കൊണ്ടേയിരുന്നവളാരുമാറിയാതെ...!!
Comments