Saturday, October 22, 2016

ഓർമ്മ തണൽ

ഓർമ്മ തണൽ

ഈ ഇരുളും
എന്‍ വിഷാദവും
കാത്തു കഴിയുന്നു
നിന്‍ പുഞ്ചിരിനിലാവു
പൊഴിക്കും തണുത്ത
പുലര്‍കാലത്തിന്‍ കോടമഞ്ഞും
ചെറുകിളികളുടെ കൊഞ്ചലില്‍
കൊലുസ്സിന്‍ കിലുക്കവും
നിന്‍ കാര്‍ക്കുന്തലില്‍ നിന്നുമിറ്റും
മരമഴയും ഇലഞ്ഞി പൂമണവും
കാറ്റിന്‍ കൈകളാല്‍ ഇല്ലിമുളങ്കാടിന്റെ
മൂളല്‍ നിന്‍ സ്വര മാധുര്യം
മറക്കാനാവാത്തോർമ്മകളില്‍
നിന്നുണര്‍ത്തി വിരഹമൊരു
കടലലപോലെ ആര്‍ത്തലച്ചു .


1 comment:

Cv Thankappan said...

നല്ല വരികള്‍
ആശംസകള്‍