നീ നിറയുന്നു എന്‍ ശൂന്യതയില്‍

നീ നിറയുന്നു എന്‍ ശൂന്യതയില്‍

കാത്തിരിപ്പിന്റെ നിമിഷങ്ങള്‍ക്കവസാനമൊരു
അറുതിവന്നത്  നിന്റെ വരവാടെ ആയിരുന്നു
ഞാന്‍ ഏറെ കൊതിച്ചതും അതിനായിരുന്നല്ലോ

തേടലുകള്‍ വെറുതെ ആയോ
വാക്കുകള്‍ക്കു നൊമ്പരം
എങ്കിലും മരിച്ചില്ല  പ്രതീക്ഷകള്‍
അലഞ്ഞു ഏറെ നിന്‍
ഒളിയിടങ്ങള്‍ കണ്ടു പിടിക്കാന്‍

ഓര്‍മ്മയുണ്ടോ ആവോ
ആ നഷ്ട ദിനങ്ങളൊക്കെയും
നമ്മളിരുവരും രണ്ടല്ല ഒന്നായിരുന്നു

നിന്റെ വാക്കുകള്‍ തീര്‍ത്ത
ശയ്യയില്‍ നീ പാടിയ താരാട്ടിന്റെ
വരികളില്‍ ഞാന്‍ എപ്പോഴും ഉണ്ടായിരുന്നു
മറക്കാനാവാത്ത കനവുപോലെ ജീവിച്ചു
ഞാനെന്റെ ഹൃദയാഴങ്ങളില്‍

നിന്റെ വാക്കുകള്‍ വിളറിവേളുക്കാതെ
നിറം മങ്ങാതെ മഷി പടരാതെ
നിന്‍ വാക്കുകളില്‍ മാത്രം വിശ്വസിച്ചു കഴിയുന്നു
നീ തീര്‍ത്ത ഗാനത്തിന്‍  താളാത്മകതയില്‍

ഇന്നും കാത്തിരിപ്പു നിന്‍ വരവിനായി
ഇല്ല ഞാനൊരിക്കലും നിര്‍ബന്ധിക്കുന്നില്ല
നിനക്കിഷ്ടമുള്ള ഇടത്ത് പോകാം
എന്നിരുന്നാലും ഉള്ളിന്റെ ഉള്ളിലെവിടെയോ
ഒരു വിരഹ നോവിന്‍ മൗനം

ഞാന്‍ ജീവിക്കുകയോ മരിക്കുകയോ
ആരാണ് ഞാനീ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍
എന്ന് എഴുതി തീര്‍ക്കുമിത് എന്‍ ഹൃദയ ഭിത്തികളില്‍
നിന്റെ നന്മക്കായ് ഞാനറിയാതെ എന്റെ
വിതുമ്പും ചുണ്ടുകളും  കൂമ്പിയ മിഴിപ്പീലികള്‍നനയാറുണ്ട് ...!!

Comments

Cv Thankappan said…
വരികളില്‍ തപ്തനിശ്വാസങള്‍....
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ