പാലടപ്രഥമന്‍ .......
പാലടപ്രഥമന്‍ .......
പുഞ്ചിരി പൂനിലാവ് പെയ്തിറങ്ങി
പാലട പ്രഥമനായി മാറിയെൻ മനം
പലവുരു കാണാൻ കൊതിച്ചുവെങ്കിലും
പോയ് മറഞ്ഞുവോ നീ കരിമേഘ ചാർത്തിലായ്.
പാഴ് മുളം തണ്ടുമത് കണ്ടു മൂളി
പടിഞ്ഞാറൻ കാറ്റുമതു ഏറ്റു പാടി
പാതിരാവും കഴിഞ്ഞിട്ടും
പാടവരമ്പില്‍ പതിയിരുന്നു
ശ്രുതി മീട്ടി ചീവിടുകളും
പതിയെ പതിയെ കണ്‍ പോളകളില്‍
പിച്ചവച്ചു കനവുകളും
പുലരിവെട്ടം വന്നു മുട്ടി വിളിച്ചപ്പോള്‍
പോയ് പോയ രാവിന്‍ കാര്യമൊര്‍ത്തു
പടപടാന്നു മിടിച്ചു നിനക്കായി എന്‍ നെഞ്ചകം ..!!
ജീ ആര്‍ കവിയൂര്‍
14-09-2016
14-09-2016
Comments