അകലല്ലേ നീ ....



അകലല്ലേ നീ ....

ഒരുമാത്രയില്‍
പെറുക്കി കോര്‍ത്തു
നിന്‍ ചിരിമുത്തുകളാല്‍
ഞാനെന്റെ മനസില്‍
നിനക്കായി തീര്‍ത്തൊരു മാല

നിശകളില്‍ നിറയും മൗനം
നിറ വര്‍ണ്ണത്തിന്‍ ലഹരിയില്‍ 
നിദ്രവിട്ടു ഉണരുമ്പോളറിയുന്നു
നീയും ഞാനും മരണം കാത്തു കഴിയുന്ന 
നിശബ്ദമായ  ജീവിത വഴിയിലെന്നു .

ഞാനറിയാതെ എന്‍ വിരല്‍ തുമ്പിലുടെ
വിരുന്നുവന്നു വാലിട്ടെഴുതിയ
കരിമീന്‍ മിഴിയുള്ള നാണകുണുങ്ങി
കനവു നിറഞ്ഞ പ്രണയാക്ഷരിയുമായി
ഹൃദയം നിറക്കുന്ന മനോഹരിയാളെ
എന്നു നീ പിണങ്ങുമെന്നറിയില്ല
കരിവള കിലുക്കി കൈവിട്ടകലും
കുറുമ്പുകാരി എന്‍ ആശ്വാസ വിശ്വാസങ്ങളുടെ
അത്താണിയാം കാമിനിയാളെ പെണ്ണാളെ
എന്നെ നീ വിട്ടകലരുതെ ............
 

Comments

Cv Thankappan said…
കാത്തിരിപ്പല്ലോ ജീവിതം
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “