എന്നുള്ളില്‍ നിറയണേ.......


എന്നുള്ളില്‍ നിറയണേ.......

മയില്‍‌പ്പീലി കണ്ണുകള്‍ തേടുവതാരെയോ
മഴമേഘതാരുണ്യ തേരിലേറി
മഴവില്ലു വന്നു നിന്നു വര്‍ണ്ണം
വിതറുവതാര്‍ക്കുവേണ്ടി
ഇളക്കാറ്റ് വീശിപ്പാടുവതാര്‍ക്കുവേണ്ടി
ഇണക്കുയില്‍ അതുകേട്ടു ഉച്ചത്തില്‍
ഏറ്റു പാടുവതാര്‍ക്കുവേണ്ടി
കായാമ്പൂക്കള്‍ വിരിഞ്ഞു
മണം പകരുവതാര്‍ക്കുവേണ്ടി
പൈമ്പാലുകറക്കുന്ന ഗോപികയുടെ
മനം തേടുവതാര്‍ക്കുവേണ്ടി
ഗോവര്‍ദ്ധനവും ഗോക്കളും
ഗോപാല ബാലകരും സമസ്ത
ഗോകുലവും കാത്തിരിപ്പതാര്‍ക്കുവേണ്ടി
ഒറ്റകമ്പി മീട്ടും മീരയുടെ ഗാനങ്ങളില്‍
മായാജാലം കാട്ടി നൃത്തമാടി
നിറഞ്ഞു നില്‍ക്കുന്നവനെ
നീ നിത്യവുമെന്നിലും നിറഞ്ഞു നില്‍ക്കണേ ..!!

ജീ ആര്‍ കവിയൂര്‍
26-09-2016
ചിത്രം കടപ്പാട് google

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “