ഇഴയടുപ്പം
ഇഴയടുപ്പം
ഇളവേൽ പെയ്തിറങ്ങിയനേരത്തു
ഇന്നലെ കണ്ടതൊക്കെയിന്നൊന്നു
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നിപ്പോള്‍
ഓര്‍മ്മയില്‍ തെളിയുന്നൊരു കൊഴിഞ്ഞ
വസന്ത ശിശിര ഹേമന്തങ്ങളുടെ
കടന്നകന്നൊരു നിഴല്‍ പെരുക്കങ്ങള്‍
പ്രകൃതിയും ഈശ്വരനും ഒരുപോലെ
മൃഗാദികളിലും മനുഷ്യരിലും രക്ത ബന്ധങ്ങളുടെ
പ്രവാഹം സ്നേഹമെന്ന കണികയാല്‍
കോര്‍ത്തിണക്കിയിരിക്കുന്നല്ലോ .
ഇതൊന്നുയറിയാന്‍ അനുഭവിക്കാന്‍
ഈ ജന്മജന്മാന്തരയാത്രകള്‍ വേണ്ടിവന്നല്ലോ ..!!
ജീ ആര്‍ കവിയൂര്‍
20 -12 -2016
ഇന്നലെ എന്റെ മൊബൈലില്‍ തെളിഞ്ഞ ചിത്രം
Comments
ആശംസകള്‍ സാര്‍