ജീവിത നിലാവ്

ജീവിത നിലാവ്

വിരിഞ്ഞേന്‍ അങ്ങ് അകലെ ചക്രവാളത്തിലായ്
ഒരു ആകാശ പൂവെന്നില്‍ ഉണര്‍ത്തി
നിന്‍ ഓര്‍മ്മകള്‍ വീണ്ടുമറിയാതെയങ്ങ്
വിരിഞ്ഞു എന്‍ വിരല്‍തുമ്പിലക്ഷര
നിഴല്‍ ചിത്രമായ്‌ മറവിയുടെ ചെപ്പില്‍
കണ്ടു കിട്ടിയൊരു കന്നിയിലെയവസാന
പൗര്‍ണ്ണമി വെളുപ്പാന്‍കാലമുണര്‍ന്നു
രേവതി നാളിലവളുറങ്ങുന്നുണ്ടായിരിക്കാമങ്ങു
ഒരു പ്രസൂനം പോലെ കണ്‍ കാഴച്ചയിത്
മനസ്സില്‍ തെളിയുന്നു ഇന്നലെ എന്നപോല്‍
കടന്നകന്നൊരു ഇരുപത്തിയഞ്ചുവര്‍ഷം
അത് നല്‍കിയൊരു ഋതു വസന്തങ്ങളിനിയും
മടങ്ങി വരികയില്ലെന്നോര്‍ത്തു ഖിന്നന്നായിനില്‍പ്പു
ഞാനുമെന്‍ ജീവിതവുമിങ്ങുയീ കല്‍ക്കണ്ട നഗരിയിലായ്
ആത്മാംശം തുളുമ്പും നോവിന്‍ പടര്‍പ്പില്‍ .............

ജീ ആര്‍ കവിയൂര്‍
16-10-2016
ചിത്രം രാവിലെ എന്റെ മൊബൈലില്‍ എടുത്തതാണ്

Comments

Cv Thankappan said…
ഓര്‍മ്മയില്‍ നക്ഷത്രത്തിളക്കം!

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ