ഓണംകഴിഞ്ഞിട്ടുമോണം
ഓണംകഴിഞ്ഞിട്ടുമോണം
ഓണം കഴിഞ്ഞു ഓണമിന്നു
ഒഴിഞ്ഞു പോകാതെ നില്‍ക്കുന്നു
കല്‍ക്കണ്ട നഗരിയിലെ
ഒത്തോരുമയുടെ കമനീയത
മറുനാട്ടിലിന്നും ഓര്‍മ്മകളുടെ
മനോരാജ്യങ്ങള്‍ക്ക് വിലയുണ്ട്
അകറ്റി നിര്‍ത്തുന്നു അങ്ങ് മലനാട്ടില്‍
ആഴങ്ങളില്‍ വീറോടെ ചിന്തകളില്‍
പൂക്കളം നോക്കിനിന്നു പോയ് പോയ
നാളുകളുടെ മധുരം മാത്രം നിറഞ്ഞു
മനസ്സു അപ്പോഴും മുറ്റത്തും തോടികളിലും
ഒരു കുട്ടിയെ പോലെ ഓടി നടന്നു
കാതുകളില്‍ മുഴങ്ങുന്നുണ്ടായിരുന്നു
പൂവേ പൊലി പൂവേ പൊലി പൂവേ ....
19-09-2016
ജീ ആര്‍ കവിയൂര്‍
കൊല്‍ക്കത്തയിലെ ഇന്നലെത്തെ ബീഹാലായിലെ മലയാളി സമാജത്തിന്റെ ഓണാഘോഷ നടന്ന സരദ് സദന്‍ ഹാളിന്റെ മുന്നില്‍
Comments