നിസ്സംഗത....!!


നിസ്സംഗത....!!

ഇന്നലെകളില്‍
കൂടു കൂട്ടി
.
ഭാവിയെ കുറിച്ച്
സ്വപനം കാണുന്നു

ഇതൊക്കെയാണ്
മനസ്സ് ചെയ്യുന്നത്

ആനന്ദങ്ങളില്‍
തുള്ളിച്ചാടുക

ദുഖങ്ങളില്‍
മുഖംകോട്ടുക

ഇതാണ് നമ്മുടെ
ചിന്തകളുടെ ഗുണ നിലവാരം .

ജാഗരൂകരാകുകയീ
ജീവിത നാടക വേളകളില്‍

ഊര്‍ജ്ജസ്വലതയോടെ
നോക്കികണ്ടു നിസ്സംഗരാകുവിന്‍ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “