നിന്‍ നിഴലില്‍
നിന്‍ നിഴലില്‍
താണ്ടി ഏറെ നാഴികകള്‍
വിനാഴികള്‍ പകരും സാന്ത്വനമായ്
നിന്‍ അരികിലെത്താന്‍
എന്റെ നോവിന്‍ രുചി പകരാന്‍
കണ്ണുനീരു ചാലിച്ച്
ഞാന്‍ മഷിയായ് മാറി
തളിച്ചു ഞാനതില്‍ സന്തോഷം
നിന്‍ ചുണ്ടുകളിലൊരു
പൂവിരിഞ്ഞു കാണുവാനായി
വാക്കുകള്‍ കൊണ്ട് നൃത്തം ചവുട്ടാന്‍
ഞാനറിയാതെ
ഒഴുകി മഷിയായ് മാറി
നിനക്കായ് മാത്രം ചലിക്കും
തുലികയിലേക്ക് പടര്‍ന്നു
വരികളില്‍ നിന്‍ മികവു നിറഞ്ഞു
അതില്‍ എന്റെ ചിന്തകള്‍
നിന്നെ കുറിച്ചു മാത്രമായ്
കൊത്തി വച്ചു ഹൃദ്യമാക്കാന്‍ ശ്രമിക്കുന്നു
എന്നിലെ ഭയവും
എന്നിലെ വിശ്വാസവും
ശ്വാസനിശ്വാസങ്ങളും ഞാന്‍ കുറിക്കട്ടെ
നിന്‍ മനസ്സില്‍ പതിയട്ടെ
എന്‍ അക്ഷര പൂമരത്തിന്‍
നറുഗന്ധവുമതിന്‍ ചാരുതയും
എന്നുമിന്നും കൊതിക്കട്ടെയോ
ഞാന്‍ എന്‍ അക്ഷരകൂട്ടിന്‍
രുചികളാല്‍ വീണ്ടും വീണ്ടും
തങ്കലിപികളാല്‍ തീര്‍ക്കട്ടെ
വാക്കുകള്‍ കൊണ്ടൊരു കാവ്യം
ഞാനെന്‍ ഹൃദയഭിത്തിയില്‍ ..!!
ജീ ആര്‍ കവിയൂര്‍
കൊല്‍ക്കത്ത
4-11-2016
Comments