എന്റെ പുലമ്പലുകള്‍ -67
എന്റെ പുലമ്പലുകള്‍ -66
ഒന്നുമേ എന്റെ സ്വന്തവും ശ്വാശ്വതവുമല്ല
എന്തിനു നാം ശ്വസിക്കുന്ന വായു പോലും
ഉച്ഛ്വസിക്കേണ്ടിയതായി വരുന്നല്ലോ
എന്റെ എന്റെ എന്ന് ഞാണൊലികൊള്ളുന്നു.
പലരും എന്റെതായ് ഈ ഭൂമിയില്‍ ഒന്നുമേയില്ല
എന്തിനു ഈ പഞ്ചഭൂതകുപ്പായം ഉരിയെറിയുകില്‍
ആരും എന്നെ കുറിച്ചു ചിന്തിക്കുക പോലുമില്ലല്ലോ..
എന്റെ അറിവിന്റെ പുസ്തകം എത്ര ചെറുത്
കാണുവാനാകുമോ ദര്‍പ്പണമില്ലാതെ ചെവിയെ.
പിന്നെ ഗളത്തിന്‍ പിന്നിലുള്ളവയൊക്കെ .....
കടംകൊള്ളുമീ ജീവിതമേ നിന്റെ നീളം എത്ര കുറവ്
ഉടഞ്ഞു അമരും മഴതുള്ളി പോല്‍
ഹ്രസ്വമിത് അതിനാല്‍ ഉള്ള സമയംകൊണ്ട്
ആഘോഷിക്കാമിനിയും അനഘനിമിഷങ്ങളെ ....!!
ജീ ആര്‍ കവിയൂര്‍
11 -12 -2016
Comments