പുലി മുരുകന്‍

പുലി മുരുകൻ


കല്‍കണ്ടനഗരിയിലെ തടാക തടത്തിലായ്
കണ്ടേൻ ഞാനുമിന്നലെയാറ്റുനോറ്റൊരാ-
ഗ്രഹമാം സുഖശീതള ഛായാരൂപങ്ങള്‍ നിറഞ-
ഗ്രഗണ്യമാം ചലച്ചിത്രമതി മോഹനമെന്നു
പറയാതെയിരിക്കാന്‍ അല്‍പ്പം ബുദ്ധി മുട്ടുതന്നെ   
ദിനോസിറസ്  മുരുകനായ് മലയാളിയുടെ അഹങ്കാരമാം
ദിക്ക് വിജയത്തിനൊരുങ്ങും  അഭ്രപാളിയിലെ
പല്ലുപൊഴിഞ്ഞ വരയന്‍ പുലിയെ  അതെ
അടര്‍ത്തിയെടുത്ത്‌ അടപ്രഥമൻ രൂപത്തിൽ
ആറുംനൂറു മേനി കൊയ്തപ്പോള്‍ അതാ
അയലത്തെ വീട്ടിലെ പൂച്ചയുമടുക്കളയിലെ
പപ്പടംകുത്തിയുമായി ഓടി കളിക്കുന്നു കുട്ടികള്‍
മീശമാധവനായ് പിന്നെ ജംഗിള്‍ബുക്കിലെ
മൗഗിളിയും ടാര്‍സനുമൊക്കെ ആയി മാറുന്നു
ഇതൊക്കെ ആണെങ്കിലും വേഷമേതായാലും
നരന്‍ അവന്‍ ആറാം തമ്പുരാനും എല്ലാം ചേര്‍ത്തൊരു
നല്ല അവിയല്‍ പരുവത്തിലാക്കി കാടുമേടും
നഗരവും കടന്നു കണ്‍ കാഴ്ച ഒരുക്കി കടന്നു അകലുന്നു
വൈശാകും ഉദയകൃഷ്ണനും സിബി കെ ടിയും മോഹന്‍ ലാലും
നല്ലവണ്ണം വിയര്‍പ്പൊഴുക്കിയെന്നു ആശ്വസിക്കാമെന്നാല്‍
കലക്കന്‍ കിടിലന്‍ അടിപൊളി ഇടിവെട്ടെന്നു
ലോക സിനിമക്കു മുന്നില്‍ നിന്നു എനിക്ക് പറയാനാവില്ല
എന്തെനന്നാല്‍ എന്നുള്ളില്‍ ഉള്ള ആരേയും
അംഗീകരിക്കാന്‍ കഴിയാത്ത  മലയാളിസ്വഭാവം
സടകുടഞ്ഞു പുപ്പുലിയായി നില്‍ക്കുന്നുവല്ലോ കഷ്ടം
ഇനി ഇതിന്‍ പേരില്‍ എന്റെ നേര്‍ക്ക് ചമ്മട്ടിയും
എസ് കത്തിയുമായി വരല്ലേ പൊങ്കാല ഇടല്ലേ
മോഹന്‍ ലാലിന്‍ ഫാനുകളെ ക്ഷമിക്കുക ...!!



ജീ ആര്‍ കവിയൂര്‍
24-10-2016
ചിത്രം ഗൂഗിള്‍ അമ്മച്ചിക്ക് കടപ്പാട്


Comments

Cv Thankappan said…
കുറച്ചുകാലമായി തീയേറ്ററില്‍പ്പോയി സിനിമ കാണാറില്ല.
പുലീമുരുകന്‍ കണ്ടിട്ടില്ല
ആശംസകള്‍
Harinath said…
ഞാൻ പുലിമുരുകൻ കണ്ടിട്ടില്ല.
ആശംസകൾ...
Harinath said…
പിന്നെ, ചിത്രങ്ങൾക്ക് കടപ്പാട് ഗൂഗിൾ അമ്മച്ചി അല്ല. ഗൂഗിൾ ചിത്രങ്ങളൊന്നും തരുന്നില്ല. മറ്റു സൈറ്റുകളിലെ ചിത്രങ്ങൾ കാണിച്ചു തരുന്നതേയുള്ളൂ. കടപ്പാട് വയ്ക്കേണ്ടത് ഒറിജിനൽ സൈറ്റിന്‌ ആണ്‌.

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ