പണമെന്നും പിണമല്ലോ


പണമെന്നും പിണമല്ലോ

കാശിനായി കാതങ്ങളോളം കാത്തുനിന്നും  കണക്കു പറയുന്നു  
കശപിശക്കൂട്ടിയ ജനം കാക്കത്തൊള്ളായിരത്തിന്റെ പിന്നാലെ
കണ്ണുകൊണ്ട് കഥപറയുന്ന കമിതാക്കളും കണ്ടവര്‍ വീണ്ടും
കണ്ടുമുട്ടുന്നു  ചിലരും കഥകളുടെ നീളത്താല്‍ നിമിഷങ്ങള്‍
കടന്നകലുന്നത് അറിയുന്നില്ല കൈവിരലുകള്‍ സമയം കൊല്ലുന്നു
മുഖപുസ്തകത്തിന്റെയും വാട്ട്‌സ്സാ പ്പിന്റെയും പിന്നാലെയും പായുന്നു
മുഖമില്ലാതെ പഴിപറയുന്നു പിഴയടക്കാതെ നാവടക്കാതെ കിടന്നിട്ടു
തുപ്പുന്നു കഷ്ടം, പണം, പണം, പണം.
പിറന്നുവീണൊരു പിച്ചപാത്രവുമായി
പിച്ചവച്ചു നടക്കുമ്പോള്‍ പണമാണിന്നു
ഉലകത്തി‍നധികാരി അവന്‍റെ
വക്രത കണ്ടില്ലേ അവനായി വലയുന്നത് വിനയല്ലേ ,
ഉള്ളവനുളുപ്പില്ലാതെ ഇപ്പോഴും കാലിന്മേല്‍ കാലുകയറ്റി
കണ്ടു രസിക്കുന്നുണ്ടെങ്കിലും ഉള്ളിന്റെയുള്ളില്‍
ഭയമില്ലാതെയില്ല പുഴ്ത്തിവച്ച കള്ളപ്പണത്തിന്‍ കഥയുമായ്
വാതോരാതെ തുപ്പല്‍മഴ പൊഴിക്കുന്നു മാധ്യമങ്ങള്‍
നിലക്കാത്ത ആഘോഷങ്ങള്‍ നടത്തുന്നു അപ്പോഴും
വാലിന്റെ വളവു മാറില്ലല്ലോ വീണ്ടും വീണ്ടും
കോരന്മാര്‍ കുമ്പിള്‍ തേടി കഞ്ഞിക്കായ് അലയുന്നു ...!!

ജീ ആര്‍ കവിയൂര്‍
12 -12 -2016

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ