ഓർമിക്കുന്നുണ്ടോ ആവോ..!!
ഓർമിക്കുന്നുണ്ടോ ആവോ..!!
അന്നത്തെ മഞ്ഞുമൂടിയ പ്രഭാതത്തില്‍
നമ്മുടെ ചുണ്ടുകളും മഞ്ഞണിഞ്ഞിരുന്നു
പരസ്പരം ഒരുപാട് ചോദ്യങ്ങൾ ഉന്നയിച്ചു
കൈകൾ തമ്മിൽ ചേർത്തു പിടിച്ചപ്പോഴും
ചുണ്ടുകളിൽ എരിവേറിയ മധുരമുണ്ടായിരുന്നു
കണ്ണുകള്‍ കൂമ്പിയടഞ്ഞപ്പോൾ കണ്ട വർണ്ണ
സ്വപ്നങ്ങൾക്കു സൂര്യതേജസ്സിന്‍ തിളക്കമുണ്ടായിരുന്നു
പരസപരം പങ്കു വച്ച രുചികള്‍ക്ക് മൗനസംഗീതവും
ഹൃദയങ്ങള്‍ താളത്തിനൊപ്പം
നൃത്തം വെക്കുന്നുണ്ടായിരുന്നു
ചുറ്റി പടരുന്ന ശ്വാസനിശ്വാസങ്ങളും
പതിഞ്ഞതും പതറുന്നതുമായ കുശുകുശുക്കലും
നിശബ്ദതയെ ഉടയ്ക്കുന്ന മൂളലുകളും
നമ്മുടെ കുഴിച്ചുമൂടിയ മോഹങ്ങളും
എല്ലാ പ്രതിബന്ധങ്ങളെയും ഭേദിച്ചുകൊണ്ട്
ആ തണുത്തുറഞ്ഞ നിമിഷങ്ങളിലും
നിന്റെ ആവശ്യപ്രകാരം ഞാനല്ല
നാമിരുവരും തേടിയലഞ്ഞു
അലിഞ്ഞു അലിഞ്ഞില്ലാതെ ആകുംപോലെ
നമ്മുടെ വിശപ്പാര്‍ന്ന ചുണ്ടുകള്‍
നമ്മുടെ പ്രണയത്തിന്‍
നഖദന്തക്ഷതങ്ങളാല്‍
ചിത്രങ്ങള്‍ ചമച്ചു കൊണ്ടിരുന്നു
എന്നിൽനിന്ന് നിന്നിലേയ്ക്കും
നിന്നിൽനിന്ന് എന്നിലേയ്ക്കും
പരസ്പരം ഇഴുകി ചേർന്നൊന്നാകുന്നു
ആരുമറിയാതെ നാമെല്ലാ
വിലക്കുകളേയുമുടച്ചുടച്ചുരിച്ചെറിഞ്ഞു
നമ്മളൊന്നായി മാറിയല്ലോ
നിനക്കുയോര്‍മ്മയുണ്ടാവുമോ ....ആവോ ....!!
ജീ ആര്‍ കവിയൂര്‍
10 -12 -2016
Comments