നോവിന്‍ കൂരക്കു കീഴില്‍
നോവിന്‍ കൂരക്കുകീഴില്‍
കണ്ടേന്‍ ഞാനിന്നുയൊരു കൂരക്കു ചുവട്ടിലായ്
കണ്ടനും മുണ്ടനും തണ്ടനുമടങ്ങുന്നവരായിയവരുടെ
സിരകളില്‍ ഒരേ നിറം പേറുന്നവര്‍ വ്യത്യസ്‌തരായവര്‍
മത ജാതി വര്‍ണ്ണ ഭാഷാജ്ഞാനമുള്ളവരുമില്ലാത്തവരും
ഒരുനേരമന്നത്തിനും വകയില്ലാത്തോരുമുള്ളോരുമായവര്‍ക്കും
ഒരേ വിഷാദ പ്രതിച്ഛായകലര്‍ന്ന വേദന കലര്‍ന്ന ഗന്ധങ്ങളുടെ
ചിന്തകള്‍തന്‍ ഭാരവുമായി കൂട്ടം കൂടി നില്‍ക്കുന്നയിവരുടെ
ഇടയിലുടെ പാറിപറന്നു നടക്കുന്നുണ്ട് മാലാഖമാരും ദേവദൂതരും
അന്യന്റെ നൊമ്പരങ്ങളെ പെട്ടിയിലാക്കി കീശ നിറക്കുന്നൊരു
ഇത്തിള്‍ക്കണ്ണികളാം കഴുത്തില്‍ പട്ടയും പത്രാസുമായും
ഉള്ളവര്‍ വേറെയും പിന്നെ പണിപ്പെട്ടു നില്‍ക്കുന്നവരെങ്കിലും
എല്ലാവരുടെയും ലക്ഷ്യമൊന്നുതന്നെ നില നില്‍ക്കണം
നിലനിര്‍ത്തണം കാലനില്ലാത്ത കാലം ചമക്കാന്‍
നട്ടം തിരിയുന്നവര്‍ക്കിടയിലുടെ നടന്നകന്നു ഏറെ
പറയാതെ തിക്കിതിരക്കിനിടയിലുടെമെല്ലെ ഞാനുമാ
ആശുപത്രിയുടെ വെളിയിലേക്ക് വീണ്ടും എന്‍ അക്ഷര നോവുമായ് ...!!
ജീ ആര്‍ കവിയൂര്‍
05-10-2016
ചിത്രം കടപ്പാട് ഗൂഗിള്‍
Comments
ആശംസകള്‍