കുറും കവിതകള്‍ 675

കുറും കവിതകള്‍ 675

വെള്ളി  പൂശിയ താലം
കണ്ടു വിശപ്പകറ്റുന്നൊരു
നോവിന്‍ നന്മ മുഖം അമ്മ...!!

നരച്ച ആകാശ ചുവട്ടില്‍
കണ്ണും നട്ടൊരു അയവിറക്കല്‍
മേഞ്ഞു തളര്‍ന്നൊരു പശു....!!

പ്രജാഹിതമറിഞ്ഞു
ഊരുചുറ്റുന്നുണ്ട് .
ആനപ്പുറമേറി ഗ്രാമ ദേവത...!! 

മലയിറങ്ങി മേയുന്നുണ്ട്
താഴവാരങ്ങളിലാകെ 
ചിങ്ങ വെയില്‍ ...!!

തിരയുന്നുണ്ട് പുഴയില്‍
പിടയുന്ന ജീവനെ.
നഷ്ടങ്ങളറിയത്ത ബാല്യം ..!!

മഴമേഘങ്ങളെ
ചുമക്കുന്നുണ്ട് നോവിന്‍
കുരിശുകള്‍ പള്ളി മേടയില്‍ ...!!

സിന്ദൂരം പൂശിയ
ചക്രവാള പൂ നോക്കി
അസ്തമിക്കാത്ത പ്രണയം ..!!

പാലം കടന്നു
ഒഴുകുന്നുണ്ട് .
ആളിയാറിന്‍ കുളിര്‍ ..!!

വരാനുണ്ടാരോ
അക്കരക്കായി .
കാത്തിരിപ്പിന്‍ വായന ...!!

മരക്കൊമ്പില്‍
ചേക്കേറുന്നുണ്ട്
പ്രണയ സന്ധ്യ ..!!

വഴിയോര വിശപ്പിന്‍
അത്താണിയായ്
അന്തികൂരാപ്പിലൊരു തട്ടുകട ..!!

 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “