നിന്നെ കണ്ടപ്പോള്‍
നിന്നെ കണ്ടപ്പോള്‍
നാണത്താല്‍ മുഖം മറക്കും
ചിരിപടര്‍ത്തും തിങ്കള്‍കലേ
മേഘവിരലാല്‍ തഴുകി മിനുക്കും
നിന്‍ ചാരുതയില്‍ എല്ലാം മറന്നോരു
കനവിന്‍റെ നിഴല്‍ തിളക്കങ്ങള്‍
കവിളിണകളില്‍ പടരുന്ന അരുണിമ
കണ്ണില്‍ വിടരുന്ന ലഹരിയില്‍
മുക്കുത്തി തിരുതാളി കാടും മേടും
കാട്ടാറും കുളിര്‍ കോരിഒഴുകുന്നു
മധുനുകരാന്‍ മത്ത ഭ്രമരമാം മനസ്സും
തെന്നലായിനില്‍പ്പു നിന്‍ വചസ്സും
മയക്കിയെന്നില്‍ നിറച്ചുവല്ലോ
അക്ഷരകൂട്ടിന്‍റെ തെളിമയാര്‍ന്ന പൊലിമ ......
നാണത്താല്‍ മുഖം മറക്കും
ചിരിപടര്‍ത്തും തിങ്കള്‍കലേ
മേഘവിരലാല്‍ തഴുകി മിനുക്കും
നിന്‍ ചാരുതയില്‍ എല്ലാം മറന്നോരു
കനവിന്‍റെ നിഴല്‍ തിളക്കങ്ങള്‍
കവിളിണകളില്‍ പടരുന്ന അരുണിമ
കണ്ണില്‍ വിടരുന്ന ലഹരിയില്‍
മുക്കുത്തി തിരുതാളി കാടും മേടും
കാട്ടാറും കുളിര്‍ കോരിഒഴുകുന്നു
മധുനുകരാന്‍ മത്ത ഭ്രമരമാം മനസ്സും
തെന്നലായിനില്‍പ്പു നിന്‍ വചസ്സും
മയക്കിയെന്നില്‍ നിറച്ചുവല്ലോ
അക്ഷരകൂട്ടിന്‍റെ തെളിമയാര്‍ന്ന പൊലിമ ......
Comments