തനിയെ
തനിയെ
ഞാനുമെന്‍ സ്വപ്നങ്ങളും മരുവുന്നു നിനക്കായ്
ഞാനാരു നീയാരെന്നറിയാതെയങ്ങ്
ഞാവല്‍പ്പഴങ്ങള്‍ പോലെ ഞാന്നുകിടന്നങ്ങു
ഞെട്ടിയുണരുമ്പോഴേക്കും ഞെട്ടറ്റു പോകുന്നല്ലോ
ഞെരിഞ്ഞമരുമെത്ര നൊമ്പര വീഥികള്‍
നാമറിയാതെ നമ്മള്‍ തന്‍ സ്നേഹം
നിലാവായി മാറട്ടെ നിറയട്ടെ നിഴലായി പടരട്ടെ
നന്മയായി പൂക്കട്ടെ വസന്തം എന്നും വിരുന്നു വന്നീടട്ടെ
പ്രണയമേ നീ ഉറങ്ങുക നാളെ വിരഹം നിന്നെ
വന്നുയുണര്‍ത്തും വരെക്കുമായ് നല്‍കട്ടെ ഞാനോരു
നറുമുത്തം നിനക്കായെങ്കിലുമത് അവള്‍ക്കായ് തീരട്ടെ
ഒന്നുമില്ല ശാശ്വതമെന്നറിയുന്നുയേറെ നടന്നതിനപ്പുറം ..!!
ജീ ആര്‍ കവിയൂര്‍
07-10- 2016
Comments
ആശംസകള്‍