അലോസരം ..!!
അലോസരം ..!!
നീ വന്നപ്പോള്‍
ഞാന്‍ ആഗ്രഹിച്ചൊരു
ചിരിയോടെ ആലിംഗനം ചെയ്യാന്‍
നിറമില്ലാ വേദികള്‍ താണ്ടി
നിന്നോടൊപ്പം യാത്രയാവാന്‍
എല്ലാവരും എന്റെ ദേഹത്തെ
കുളിപ്പിച്ചൊരുക്കി
പൊതു ദര്‍ശനത്തിനു
വച്ചു കൊണ്ടിരിക്കുന്നു
അവരറിയുന്നില്ലല്ലോ
ഞാന്‍ നിന്നോടൊപ്പം
എത്രയോ ദൂരം താണ്ടിയെന്നു ...
എന്തൊരു സുഖകരമായ
ലാഖവാസ്ഥ ഒരു കാറ്റുപോലെ
എങ്ങോട്ടാണ് നമ്മുടെ ഈ യാത്ര
എന്തെ നീ ഒന്നുമേ പറയാത്തത്
നിന്റെ മൗന ഭാഷ അറിയില്ലല്ലോ
എന്തായാലും നമ്മളി പോകുന്നത്
നരകത്തിലേക്കാണോ
എന്റെ വാചാലത നിനക്ക്
ആലോസരമാകുന്നുവോ മരണമേ ..!!
ജീ ആര്‍ കവിയൂര്‍
18--09-2016
ചിത്രം കടപ്പാട് google
Comments