തെയ്യത്തിനം താരോ ....




തെയ്യത്തിനം താരോ തക തെയ്യത്തിനം താരോ
തെയ്യത്തിനം താരോ തക തെയ്യത്തിനം താരോ

മാനം കറക്കുമ്പോള്‍ ഏന്‍റെ
നെഞ്ചു കലങ്ങണല്ലോ
ഏനെ നോക്കി ചെമ്പും താളുപോലെ
വാടി കരിക്കല്ലേ അമ്പ്രാനോ
മലമേലെ തമ്പാട്ടിക്ക് കണ്ടു വച്ച കനിയാണെ

തെയ്യത്തിനം താരോ തക തെയ്യത്തിനം താരോ
തെയ്യത്തിനം താരോ തക തെയ്യത്തിനം താരോ

രാവേറെ മെതിച്ചു തല്ലിയിട്ടും പതം വന്നിട്ടും
രാവിലെ  എനുക്കു കിട്ടിയതോ
കണ്ണു നിറയണല്ലോ വയറു കായണല്ലോ
കായകഞ്ഞിക്ക് കാത്തിരിപ്പുണ്ടേ
ഏന്റെ കുടിയില്‍ അഞ്ചാറു വയറുകളമ്പ്രാനെ

തെയ്യത്തിനം താരോ തക തെയ്യത്തിനം താരോ
തെയ്യത്തിനം താരോ തക തെയ്യത്തിനം താരോ

എന്‍ ചത്താലേ കോയി കൂവുള്ളല്ലോ
എനുണ്ടോ അറിയാനുകൊണ്ട് സത്യോം
നീങ്ങ പറയണത് തന്തോയം
തന്തോയം  ആണേ അമ്പ്രാനോ
ഏനിപ്പം മാനത്തോട്ടു ചാടി കായറുമല്ലോ
ഏത്തമിടുന്നെ ഏനോന്നുമേ അറിയില്ല അമ്പ്രാനോ

തെയ്യത്തിനം താരോ തക തെയ്യത്തിനം താരോ
തെയ്യത്തിനം താരോ തക തെയ്യത്തിനം താരോ

നീങ്ക തന്നൊരു കനിയാണോ
വയറു നിറഞ്ഞല്ലോ അമ്പ്രാനോ
ഏനിപ്പം ആരോടു പറയും മാനം പോയല്ലോ
കിടാത്തിക്ക്  കുടിയിലിനി
ആരോരും എറ്റില്ല അമ്പ്രാനോ ..!!

തെയ്യത്തിനം താരോ തക തെയ്യത്തിനം താരോ
തെയ്യത്തിനം താരോ തക തെയ്യത്തിനം താരോ.....






Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “