പ്രകൃതിയോടൊപ്പം നൃത്തം വച്ചു
പ്രകൃതിയോടൊപ്പം നൃത്തം വച്ചു
നിശ്ശബ്ദത.
കണ്ണുനീര്‍
ജന്മം കൊണ്ടു
നക്ഷത്രങ്ങള്‍
ചിമ്മി
പുഞ്ചിരി മാഞ്ഞു
രാത്രി പിരിഞ്ഞു
മുറിവുകള്‍
അലറി കരഞ്ഞു
.
മേഘം ചിതറി
ചിന്തകള്‍
ചുറ്റിത്തിരിഞ്ഞു
ഋതുക്കള്‍ നൃത്തം വച്ചു
ഹൃദയം
ആനന്ദം കൊണ്ടു
.
പര്‍വ്വതങ്ങള്‍
വചനഘോഷം നടത്തി
ചിത്തം ശാന്തമായി
.
നദികള്‍ നിശ്ചലമായി
എന്റെ ദാഹം
ഉണര്‍ന്നു
.
താഴവാരങ്ങള്‍ നിറഞ്ഞു
ശ്വാസനിശ്വാസം
ഏറെ മിടിച്ചു
നക്ഷത്രങ്ങള്‍ പുഞ്ചിരിച്ചു
കണ്ണുകള്‍ മിന്നി
വിടര്‍ന്നു
മാലാഖകള്‍
പാട്ടുപാടി
എന്നിലെ താല്‍പ്പര്യം കുറഞ്ഞു
മേഘങ്ങള്‍ ഉറഞ്ഞു
എന്റെ മുറിവുകള്‍
വാവിട്ടു കരഞ്ഞു
പ്രകൃതി മരിച്ചു
എന്‍ മിടിപ്പുകള്‍
നിലച്ചു
പിന്നെയും മരണം
വ്യസനിച്ചു
എന്റെ ശ്വാസം കീഴടങ്ങി
Comments