അവ്യക്തത

അവ്യക്തത

ഓര്‍മ്മകള്‍ തറ്റുടുത്ത്‌
ഒരുങ്ങുമ്പോള്‍
ഓരം കാണാതെ

നങ്കുരമില്ലാതെ
പായുന്ന കപ്പലാം മനസ്സ്.
തീരം കാണാതെ അലയുന്നു.!!

തീയെത് നീരേത്
പൂവേതു മുള്ളുയേത്
ചിരിയെത് ചതിയെതെന്നറിയില്ല

ചിരികളില്‍ ഒളിച്ച
ചതിവലക്കണ്ണികളെ
മുറിക്കാന്‍ പഠിക്കാമിനി ..!!

പുസ്തക താളുകളില്‍
കാത്തിരിപ്പുണ്ട്‌ രാവുപകലുടെ
നിശ്വാസ ധാര

ഭാവനയുടെ
നഭസ്ഥലങ്ങില്‍
വീതാളരൂപങ്ങള്‍ കണ്ണുരുട്ടുന്നു ..!!

വാക്കുകളുടെ
തിളച്ച ചഷകങ്ങളില്‍
തുരുമ്പിച്ച കനവുകള്‍

മരവിച്ച വിരലുകളില്‍
പിറക്കാന്‍ മടിക്കുന്ന
വാക്കുകള്‍

എന്നിലേക്ക്‌ അടുക്കാന്‍
അറച്ചു നില്‍ക്കുന്ന
കവിതയവള്‍

എഴുത്തിന്‍ ശക്തി ക്ഷയിച്ചോ
മനോമുകുരത്തില്‍
അവ്യക്തത.....

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “