ദുഃഖ പുത്രി

ദുഃഖ പുത്രി

അവൾ എവിടെയോ വിദൂരത്തു നിന്നു
ദുഖങ്ങളുടെ ചുരുളഴിച്ചു കൊണ്ട് പറഞ്ഞു
എന്റെ കാര്യങ്ങള്‍ കവിതകളിളുടെ
എഴുതുമല്ലോ എന്ന് പലവട്ടം ഓര്‍മ്മപ്പെടുത്തി
എവിടെ തുടങ്ങണം എവിടെ ഒടുക്കണമെന്നറിയാതെ
ചക്രവാലങ്ങള്‍ക്കപ്പുറത്തേക്കു കണ്ണും നട്ടിരുന്നു
 ആകാശത്തെയും കടലിനെയും
സന്ധ്യ ചായം ചാലിച്ചു ചുവപ്പണിയിച്ചു
അകലെ പക്ഷി കുട്ടങ്ങളുടെ
ദുഖദുരിതങ്ങളുടെ കലപിലകള്‍ ,
രാത്രിയുടെ ചിലങ്ക കിലുക്കി
ചീവിടുകള്‍ മെല്ലെ ഇറങ്ങി
ചവിട്ടയിട്ടും നിലയുറക്കാതെ
ലഹരി പ്രഹരമായി ശാപവാക്കുകലായി
തലമുടിക്ക് ചുഴറ്റി പിടിച്ചു
മഴമേഘമില്ലാത്ത ആകാശ ഇടിമിന്നല്‍
പിണരുകളായി മാറിലും മുതികിലും
പതിച്ചു കൊണ്ടിരുന്നു മിഴികള്‍
വറ്റി വരണ്ട തടാകംപോലെ
മെല്ലെ ചുഴലിക്കാറ്റു ശമിച്ചു
എല്ലാം മാറും എന്ന പ്രത്യാശയുടെ
വെള്ളിവെളിച്ചം കിഴക്കുനിന്നും
കണ്പോളകളെ മെല്ലെ തുറപ്പിച്ചു
എന്ത് ഇതാവുമോ അവസാനിക്കാത്ത
ദിനരാത്ര ജീവിത ദിനങ്ങള്‍ ...!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “