കുറും കവിതകള്‍ 424

കുറും കവിതകള്‍ 424

മങ്ങി തുടങ്ങിയിരിക്കുന്നു
ഓര്‍മ്മകളുടെ ചിത്രങ്ങള്‍.
മറിക്കാതെയായിരിക്കുന്നു ആല്‍ബം

എരിവേനലിൻ
ചുവടുപിടിച്ചു
കനലാറും സന്ധ്യ

നാടിൻ മണം പേറി
മഴനനഞ്ഞ്
കടപ്പാടിൻ യാത്ര

അറിയുന്നു ഞാനാ
മൗനത്തിന്‍ ഉറവിടം
ഉള്ളിന്റെ ഉള്ളിലെ ആനന്ദം

ആഴങ്ങളില്‍ തേടുന്നു
ചുറ്റുപാടുകള്‍
ഉളിള്ളില്‍ ഉള്ളതിനെ അറിയാതെ

വൈദ്യുതി കമ്പിയില്‍
കുടുങ്ങിയൊരു പട്ടം.
ചുവട്ടില്‍ ദുഖിതനായ കുട്ടി

ഉണങ്ങിയ മരം
പിന്നെ അതാ ...
ഒരു മുട്ടയായ മല

കാല്‍പ്പെരുമാറ്റം
നിലച്ചു പൊടുന്നനെ
അണ്ണാരകണ്ണന്‍ കരണ്ടു തുടങ്ങി ..!!

ആപ്പിളും സര്‍പ്പവും
നഷ്ട സ്വര്‍ഗ്ഗം .
സ്വപ്നാനുഭൂതിയില്‍ മനം ..!!

വെറും ഒരു ചുവപ്പു പൊട്ട്
കറുപ്പ് ചെടി ഓര്‍മ്മിപ്പിച്ചു .
മയക്കത്തിന്‍ നീലിമ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “