Tuesday, October 13, 2015

കുറും കവിതകള്‍ 415

കുറും കവിതകള്‍ 415

നിങ്ങളറിഞ്ഞോ
വേലിക്കിപ്പുറത്താക്കി
ആരുമില്ലാതാക്കി വിഭജനം

കാഴ്ചകളുടെ വിശപ്പകറ്റാന്‍
ഒരുങ്ങുന്ന കെട്ടുവള്ളങ്ങള്‍
കീശയുടെ ബലത്തിനായി

മര്‍മ്മരങ്ങള്‍
ഈണം ഒരുക്കുന്നു
കാറ്റിനോടൊപ്പം മുളംകാട്

ഗംഗാതടത്തില്‍
മോക്ഷം കിട്ടാത്തൊരു
കപാലം...!!

വെയിലേറ്റു അലയുന്നു
ഒരു നേരമന്നത്തിനായി
കേഴുന്ന വയറുകള്‍

അമ്മയുള്ള അടുക്കളയില്‍
പുകയും വെളിച്ചവും
കഞ്ഞി അടുപ്പത്തു , പ്ലാവില മുറ്റത്തും


ഗംഗക്കു മുകളില്‍
സന്ധ്യാദീപം
മോക്ഷം കാത്തൊരു വഞ്ചി

മലദൈവങ്ങളെ
കാത്തു കൊള്ളണേ
ദീപം ദീപം .....

ചന്ദ്രനുദിച്ച ദിക്കില്‍
പായ്മരമില്ലാതെ
നടു കടലിലൊരു വഞ്ചി

ചക്രവാളം നോക്കി
കുന്നിന്‍ നെറുകയില്‍
ഒരു തണല്‍ മരം

മാനത്തു അര്‍ദ്ധേന്ദു.
നെരിപ്പോട്ടില്‍
കനല്‍ ചുവന്നു

No comments: