കുറും കവിതകള്‍ 417

കുറും കവിതകള്‍ 417


കണ്ടുമുട്ടിയ ഓര്‍മ്മകള്‍
അയവിറക്കുന്നു
ഒറ്റയടി പാത.

അലറി അടുക്കുന്ന
വിശപ്പിന്‍ മുന്നില്‍
തിരകളായിരം

ഉദിച്ചുയരുന്നുണ്ട്
മോഹങ്ങളുടെ
സുപ്രഭാതം

പാല്‍നിലാവില്‍
മൗനമുണര്‍ന്നു
ക്ഷീരധാര ..

കരിമ്പനകള്‍ക്കിടയിലുടെ
വിടവാങ്ങലിന്‍
സന്ധ്യാബര പ്രഭ

കാത്തു കിടപ്പുണ്ട്
കാല്‍പ്പെരുമാറ്റം.
ഒഴിഞ്ഞൊരു മന

ഉണരുവോളം
നിറങ്ങളുടെ കുളിരില്‍
തിറയൊരുക്കം

മുടിയഴിച്ചു
തണല്‍വിരിച്ചു ആല്‍
വഴിയോര ആശ്വാസം

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “