പൂവണിഞ്ഞ മോഹം
പൂവണിഞ്ഞ മോഹം
നിറങ്ങളെല്‍ക്കാന്‍
കാത്തുകഴിയുന്നു
വിരലില്‍ തൂലിക
പൊലിഞ്ഞ നാളുകളുടെ
ഓർമ്മകൾ പൂവിട്ടു
കുളിർ കാറ്റ് വീശി
നാം കൂട്ടിയ നാരുകളാല്‍
ബന്ധമറ്റു പോകാതെ
വേരുകളിറങ്ങി സ്വപ്നം
തിരമാലകള്‍
ആഞ്ഞടിച്ചിട്ടും
ശാന്തമായി സഹിച്ചു കര
വിതുമ്പലുകള്‍
ഉള്ളില്‍ ഒതുക്കി
പുഞ്ചിരിയാല്‍
നിമിഷങ്ങളുടെ
ചങ്ങലകളില്‍
കാഴചകളൊരുക്കി
വസന്ത ശിശിര
ഹേമന്തളറിയാതെ
സിരകളില്‍ അഗ്നി പടര്‍ന്നു
ശീല്‍ക്കാരങ്ങള്‍ക്കും
പരിഭവങ്ങളറത്ത്
സാക്ഷാല്‍ക്കാരം
Comments