എന്റെ പുലമ്പലുകള്‍ 36

എന്റെ പുലമ്പലുകള്‍ 36

എന്നിലെ എന്നിലേക്കു  ഉൾവലിയാൻ
എന്തൊരു മോഹമെന്നെറിയുന്നു
തീര്‍ത്താല്‍ തീരാത്ത ദാഹമാണ്
നീറുന്ന വേദനകളൊക്കെ
ഉള്ളിലൊതുക്കി ഉരുകി തീരുകയാണ്
ആരോടും പറയാനാവുന്നില്ല
ജീവിതമോ ഒരു ചോദ്യ ചിന്ഹമായി
ഉത്തരമില്ലാത്ത പ്രഹേളികയായി
സ്വന്തമെന്നു കരുതിയതൊക്കെ
പങ്കുവേച്ചിന്നു കൈയൊഴിഞ്ഞു
വിശ്വാസ വഞ്ചനകളില്‍ പെട്ട്
ഉപേക്ഷിക്കപ്പെട്ടൊരു ജീവന്‍
വെമ്പല്‍ പൂണ്ടു ഉള്ളറകള്‍ നീറുന്നു
തണല്‍ മരങ്ങളൊക്കെ അന്യമായി
ഭ്രാന്തമായി അലയുന്നു വീഥികളില്‍
ഒന്നുരിയാടാന്‍ ഉള്ളു തുറക്കാന്‍
ആരുമില്ലെന്ന തോന്നലുകള്‍
ജീവിതത്തെ അവനവന്‍ തുരുത്തിലാക്കുന്നു

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “