കുറും കവിതകള്‍ 412
കുറും കവിതകള്‍ 412
എത്ര തുഴഞ്ഞാലും
കരക്കടുക്കാത്ത വഞ്ചി .
ജീവിത കടലില്‍
ചന്ദ്രനുദിച്ചു
നിര്‍ത്താതെ കുരച്ചു നായ.
കിണ്ണത്തില്‍ പാല്‍ കഞ്ഞി ..
ജാലക പഴുതിലുടെ
എത്തിനോക്കുന്നുണ്ട്
ഉറക്കമില്ലാതെ ചിങ്ങ നിലാവു ..!!
ശരത്‌കാലം സന്ധ്യ
അവസാന നീരസത്തോടെ
ചീവിടുകള്‍ ചിലച്ചു
ധ്യാന കേന്ദ്രത്തില്‍
പോയി വന്നിട്ടും
കിടപ്പു പാമ്പുപോലെ ..!!
ഓഹരി സൂചിക
ഉയര്‍ന്നു താഴ്ന്നാലും
വിശപ്പിനു കുറവോന്നുമില്ലല്ലോ ..!!
രണ്ടുനേരം കടലില്‍
കുളിച്ചിട്ടും
സൂര്യന്റെ ചൂട് കുറയുന്നില്ലലോ ..!!
പുഴമെലിഞ്ഞു
കടല്‍ പെരുത്തു
ദുഃഖം അസ്തമിക്കുന്നില്ലല്ലോ ..!!
ആകാശത്തിന്‍
കണ്ണീര്‍ ശേഖരിച്ചു
കടലിനു ഉപ്പുരസം
ലോകത്തെ കാണണം
മങ്ങലില്ലാതെ
ചങ്ങാതി കണ്ണാടി
ഉരുകുന്നുണ്ട്
ഒരുനാളി ജീവിതം
കത്തി തീരാന്‍.
ഹിമവാന്റെ
തലക്കുമുകളില്‍
പൂര്‍ണേന്ദു
മൗനത്തിലാഴന്ന
സ്നാനഘട്ടം .
കരീലകള്‍ പറന്നു വീണു
നിലാകടലോരം
തിരയും കരയും
ചുബിച്ചകന്നു..!!
Comments