കുറും കവിതികള്‍ 423

കുറും കവിതകള്‍ 423

ശിശിരത്തിന്‍ ഏകാന്തത
ഓരോ ഇലത്തുമ്പിലും
തുള്ളിയിട്ടു നിന്നു ഹിമകണം

ആഴിമുഖത്തിലായി
ചരല്‍ക്കല്ലുകള്‍ കിലുങ്ങി
പ്രക്ഷുബ്‌ധമായ കടല്‍ .

പുഴയും കടലും
ചേരുന്നിടത്ത്‌ കല്ലുകള്‍ക്ക്
നിറഭേദങ്ങള്‍

തിരകളുടെ ശാന്തതക്കിടക്ക്
ഒരു വെള്ള പായ്‌ക്കപ്പല്‍
ചക്രവാളത്തില്‍.

മഞ്ഞ് മൂടിയ ചന്ദ്രബിംബം
അങ്കുരങ്ങള്‍ക്കു
പുതു ഉണര്‍വ്വ്

ചിലന്തിവല
ഇന്നലെവരെ ഇല്ലായിരുന്നു .
വേനല്‍ വെളിച്ചം .

ആഴിമുഖത്തിലായി
ചരല്‍ക്കല്ലുകള്‍ കിലുങ്ങി
പ്രക്ഷുബ്‌ധമായ കടല്‍

വന്നു പോയികൊണ്ടിരുന്നു
കിനാക്കളില്‍ നിന്‍ മുഖം
നീലകുറിഞ്ഞി പൂത്തതുപോല്‍

ശരത് കാല പുലരികളില്‍
ആരോഹണവരോണശ്രുതി മീട്ടി
മുളം കാട്ടിലുടെ കുഞ്ഞിക്കാറ്റ്

മഴയുടെ താളത്തിനൊപ്പം
മിഴിയും മെയ്യും ചലിച്ചു
ചോരാതെ ഒരു കുടക്കീഴില്‍

വിളിക്കാതെ വന്ന
വസന്ത സ്വപനത്തില്‍
അവളെന്തെ വന്നില്ല

കണ്ണുനീര്‍ എത്ര പൊഴിച്ചിട്ടും
മേഘങ്ങള്‍ക്ക് സങ്കടം
തീരുന്നില്ലല്ലോ 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “