സല്ലാപം

സല്ലാപം

ഞാനും എന്റെ കണ്ണു നീരും
പല തവണ സംസാരിക്കാറുണ്ട് പരസ്പ്പരം
ഇവ ഹൃദയത്തില്‍ നിന്നുമാണ് കഥകളാവുന്നത്.
പറയുന്നത് എന്റെ വേദനകളുടെയും
 മുറിവുകളെ പറ്റിയാവും
പലവട്ടം ഇവകള്‍ വിശ്വാസം എന്നില്‍ ഉണ്ടാക്കും
എന്നില്‍ ഉത്സാഹത്തെ ജനിപ്പിക്കുന്നു
ഞങ്ങള്‍ പരസ്പ്പരം സുഖ ദുഃഖങ്ങള്‍ പങ്കുവെക്കും
ആശ്വസിപ്പിച്ചുപോകുന്നു ഇരുവരും
.
മൗനമാണ് ഞങ്ങളുടെ മാധ്യമം
സത്യമാണ് ഞങ്ങള്‍ക്ക് കൈമുതല്‍
ആര്‍ക്കും ഒരു ഉപദ്രവമാകാതെ
ഇതുവരെ മുന്നോട്ടു പോകുന്നു

ഈ വാക്കുകള്‍ ഏറെ തുളഞ്ഞു കയറും
ഹൃദയത്തെ മുറിവേല്‍പ്പിക്കപ്പെടും
ഞങ്ങള്‍ വഞ്ചിതരാവും

എന്റെ കണ്ണുകളില്‍ ശുന്യതയും
ഹൃദയത്തിന്റെ ആഴങ്ങളില്‍
സ്നേഹത്തോടെ പരിചരിക്കപ്പെടാന്‍
കൊതി തോന്നി

ഒരു മസൃണമായ തലോടലിനായി
തീഷ്ണമായ ധാരണകള്‍
അതാണ്‌ ഞങ്ങളില്‍ രൂഡമൂലമായയി
നീണ്ട ജീവിതം മുന്നേറുന്നത്  
മാംസളമായ ആസക്തിയല്ല
സ്നേഹത്തിന്‍റെയും ആഗ്രഹങ്ങളുടെ
ഇടയില്‍ ഞങ്ങള്‍ കുരുങ്ങി നഷ്ടപ്പെടുത്തി

ഈ വിലപ്പെട്ട ജീവിതം
ഞങ്ങളുടെ നിലനില്‍പ്പിനാണ്.
കാപട്യങ്ങളുടെയും കപടവേഷങ്ങള്‍ക്കുമല്ല.
.
ആശയകുഴപ്പങ്ങളിലും പരാജയങ്ങളിലും പെടാനല്ല
ഉണരുക അറിയുക ഇപ്പോള്‍
അവനവനില്‍ വിശ്വസം നിലനിര്‍ത്തി
നമ്മുടെ ഉള്ളിലുള്ളതിനെ അറിഞ്ഞു
പരസ്പരം സംസാരിക്കാറുണ്ട്
ഞാനും എന്റെ കണ്ണുനീരുമി
മൗനം പാര്‍ക്കും ഗേഹത്തില്‍

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “