വിയര്‍പ്പിന്‍ നോവ്

വിയര്‍പ്പിന്‍ നോവ്

തേങ്ങി തളര്‍ന്നൊരു പകലിന്റെ
നെറുകയില്‍ ചുബിച്ചു
കരിമേഘങ്ങള്‍ മാഞ്ഞു

ഏറ്റുവാങ്ങിയ രാവിന്റെ
തളര്‍ച്ചയില്‍ ഉറങ്ങാതെ
ഉണ്ണാതെ അലയുമ്പോള്‍

ഒരു വേഴാമ്പലിന്‍ മനം
മോഹിക്കും പോല്‍
ദാഹം ഏറിയ നാവില്‍

മൗനത്തിന്‍ എരിവേനലില്‍
വേവിന്‍ നോവിനാല്‍ പിടക്കുമ്പോള്‍
കുളിര്‍തെന്നലായി വന്നു

ജീവനെ പൊതിഞ്ഞു
ഇരുളാര്‍ന്ന അഴലുകള്‍ക്കു
നീയെന്ന മഴ കുളിര്‍ ചൊരിഞ്ഞു

അറിയാതെ എന്‍ വിരല്‍ തുമ്പില്‍
നീ വന്നു ലഹരി പകര്‍ന്നു
വാക്കുകളായി വരികളായി

നീലചികുരങ്ങള്‍ വിടര്‍ത്തി
ആടുന്ന മയിലായി മനം
ഉറക്കെ പാടി കുയിലുപോല്‍

നിലവിട്ട കാറ്റായി മാറുന്നു
മരുഭൂവിന്‍ മണല്‍
ചുട്ടു പൊള്ളുന്ന പ്രവാസമേ

അടങ്ങു നിനക്കായി
കാത്തു നില്‍ക്കുന്നുണ്ട്
നിന്‍ വിയര്‍പ്പിന്‍ തേന്‍ ഉണ്ണാന്‍

അകലെ സുഖത്തിന്‍
പട്ടു മെത്തയില്‍
മയങ്ങുന്നെയേറെപ്പേര്‍

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “