Tuesday, October 6, 2015

എന്റെ പുലമ്പലുകൾ 36

എന്റെ പുലമ്പലുകൾ 36

നെഞ്ചിൻ കൂടു പിളർന്നു
വന്നിടുമോ എൻ ദുഖങ്ങളെല്ലാം
ആഴിയുടെ അടി തട്ടിൽ ഉണരാൻ

ഓർമ്മകൾ പഴയതല്ലെങ്കിലും
അവയ്ക്കു എന്നും പുതുമ
എല്ലാവരുടെയും ഹൃദയം കവരുക
എളുപ്പമല്ലെങ്കിലും വച്ചു എൻ ഹൃദയത്തെ
ആ കാൽപാദങ്ങളിൽ അറിഞ്ഞുകൊണ്ട്
അവരുടെ കണ്ണുകൾ നിലത്തെക്കല്ലെങ്കിലും

കടങ്ങളാൽ എഴുതി എൻ ജീവിതത്തെ
കണ്ണുനീരാൽ നനച്ചു എഴുതി സുഖങ്ങളെ
വേദനകൾ നാവിൽ വിരിഞ്ഞവ വരികളിലാക്കി
ജനം ഇതൊന്നുമറിയാതെ പറഞ്ഞു
എന്തൊരു തീവ്രമായ കാവ്യം

No comments: