പരമാനന്ദം ...



പരമാനന്ദം ...

നീലവിഹായസ്സിന്‍
ചാരുതയില്‍
സ്വപ്നം നെയ്യും കുഞ്ഞോളങ്ങള്‍

മകരമഞ്ഞിന്‍ താഴ്വാര കുളിരില്‍
മോഹമുണര്‍ന്നു
ഫണംവിരിച്ചു

ലഹരിനുരഞ്ഞു
കണ്ണുകളില്‍ ഉണര്‍ന്ന
മോഹങ്ങള്‍ക്ക് മുടിവില്ലാതെ

സിരകളില്‍ തിരമാല
ഉയര്‍ന്നു പൊങ്ങി
കാതോര്‍ത്ത് തീരം

ആഴങ്ങളിലെ മധുരം
നോട്ടി നുണയാന്‍
വെമ്പുന്നു മാനസം

കെവുവള്ളങ്ങള്‍
പുഴയുടെ വിരിമാറില്‍
ഒഴുകി നടന്നു

സുഖമെന്ന ബിന്ദു തേടി
അവസാനം നനവുകളുടെ
ലോകത്ത് നിദ്രയില്‍ വഴുതി

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “