രഹസ്യം
രഹസ്യം
എത്തി ഒളിഞ്ഞു നോക്കി
നിന്റെ വാക്കുകളുടെയും
വരികളിലുടെയും അറിഞ്ഞു
നിന്‍ ചിന്തകളും മനസ്സും
നിന്റെ സൗമ്യമായ വാക്കുകള്‍
സുഗന്ധം നിറഞ്ഞ
പ്രഭാത മന്ദമാരുതന്‍
ഹൃദയ കവാടങ്ങളില്‍ വന്നലച്ചു
.
നിന്റെ ചിരിക്കുന്ന മിഴികള്‍
കുറിച്ചു ഏറെ പറഞ്ഞു
ആശ്വാസമേകി ശാന്തമാക്കി മനസ്സിനെ
നിൻ കണ്ണിൽ
എനിക്ക് കാണാൻ കഴിയുന്നു
ആനന്ദത്തിൻ അടയാളങ്ങൾ
എനിക്കായുള്ള സ്ഥലം
അതെ എനിക്കായുള്ള നിഥി
നീ സംസാരിക്കുമ്പോൾ
നിന്റെ നൃത്തം വെക്കും ചുണ്ടുകൾ
എന്നെ മൗനത്തിലാഴത്തുന്നു
എന്റെ തണുത്തയുറഞ്ഞ നോട്ടങ്ങൾ
പിറുപിറുപ്പുകള്‍ നിന്നെ കുടുതല്‍
ഇണമുറ്റതും താളാത്മകവുമാക്കുന്നു
എന്നെ നിന്റെ സ്വപ്നലോകങ്ങളിലേക്ക് നയിച്ചു
പൊങ്ങി കിടക്കുന്ന പ്രണയം
നാമിരുവരുമറിയാതെ
ജീവിതത്തെ മുന്നേക്ക് കൊണ്ടുപോകുന്നു
.
ഈ കയിപ്പേറിയ മൗനം
നിലച്ച ശ്വസനിശ്വസങ്ങളെ
ഉണര്‍ത്തി ഉറക്കെ വിളിച്ചു പറയുന്നു
നമ്മുടെ ആരുമറിയാത്ത രഹസ്യങ്ങളെ
Comments