കുറും കവിതകള്‍ 419
കുറും കവിതകള്‍ 419
ചുടല പറമ്പിലെ
പൂത്ത ശവംനാറികളുടെ
ഹരിത സ്വപ്നങ്ങള്‍
വെള്ളാരം കല്ലുകളില്‍
ഒളിപ്പിച്ച പ്രസരിപ്പിന്റെ
ശൈശവത്തിന്റെ പല്ലില്ലാമോണ
മൈലാഞ്ചി കൈകളില്‍
മൊഞ്ചുള്ള നോട്ടം
മിഴികള്‍ കൂമ്പി
ഞാന്‍ നിന്റെ കണ്ണുനീരുമായി
കൂട്ടുകൂടി, അവ സത്യം തുറന്നു.
നിന്റെ ഹൃദയത്തിലുള്ളതെന്തെന്നു
അവള്‍ കരഞ്ഞു ആനന്ദത്താല്‍
ഞാന്‍ എന്റെ വേദനകളിലും
സന്തോഷിപ്പിക്കാന്‍ ശ്രമിച്ചു
കണ്ണുനീര്‍ തുള്ളിക്കറിയാം
എന്റെ വേദനയുടെ
ആഴം
ഉമി നീരും
കണ്ണു നീരും വറ്റി
നീ മാത്രം വന്നില്ല
മൗന നിറഞ്ഞ നിന്നാല്‍
ശബ്ദമുഖരിതമാക്കുന്നു
ദീപാരാധനയില്‍ .
അവളുടെ കണ്ണിലെ
മഞ്ഞു കണം
എന്നില്‍ വേദനയുടെ അശനിപാതം
അവള്‍ക്കു നല്ല മധുരം
ഞാന്‍ അടുത്ത ചാമ്പക്ക
എടുത്തു കടിച്ചു
Comments