ശാപമോക്ഷത്തിനായി

ശാപമോക്ഷത്തിനായി

തേനൂറും നിന്‍
അധര ചലനങ്ങള്‍
എന്നിലെ എന്നെ മറക്കുന്നു

നീ പടരു എന്നില്‍
മുരളികയുടെ ഈണമായി
അനുരാഗ ഭാവമായി

വസന്തത്തിന്‍ താളം
ത്രസ്സിപ്പിക്കുന്നു സിരകളില്‍
ആലോകികാനന്ദമായി

താഴവാര മൗന-
സരോവരത്തില്‍
കുളിച്ചിറനായി

ശിലാശില്‍പ്പമായി
നില്‍പ്പു അംഗോപാഗത്തിന്‍
ലഹരി നുണഞ്ഞു

നായനാരാമം
നിന്‍ സുഗന്ധ പൂരിത
നടന വൈഭവം മോഹനം

കാത്തു കൊതികൊള്ളുന്നു
തനവും മനവും
ശാപമോക്ഷത്തിനായി

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “