നീ എവിടെ ..?

നീ എവിടെ

നീ പറഞ്ഞു പോയ വചനങ്ങളില്‍
നിന്റെ ദുഖത്തിന്‍ പാതകളിലും
എല്ലാം ഒടിയലഞ്ഞു

തേടുന്നുഎന്നെയും
നിന്നെയും കല്ലിലും
മണ്ണിലുമാകാശത്തും

ജലകണങ്ങളിലേ
കിലുക്കത്തിലും
താഴ്വാരങ്ങളിലേ
മൗനങ്ങളിലും

വേരറ്റു നീരറ്റു പോയ
കല്ലും മുള്ളും താണ്ടി
അവസാനിക്കാത്ത യാത്രകള്‍

എവിടെ നീ ....
നയിക്കുഎന്നെ
സത്യത്തിന്‍ വെളിച്ചത്തിലേക്കു

വിശപ്പിന്‍ ദാഹത്തിന്‍
ഉഷ്ണത്തിന്‍ ഉരുകിയ
കുളിരില്‍ ഒക്കെ ഞാന്‍ തേടി

അവസാനം അറിയുന്നു
എന്റെ ഉള്ളിലിന്റെ
ഉള്ളില്‍ ഒരു തുടിപ്പായി നീ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “