ഞാനാരെന്നു പറയുമോ ?
ഞാനാരെന്നു പറയുമോ ?
ഞാനൊരു നേതാവല്ല
ഇല്ലെനിക്ക് അനുയായികള്‍
എനിക്ക് വശമില്ല
ഗിരി പ്രസംഗങ്ങള്‍
എന്റെ അറിവുകള്‍
വളരെ പരിമിതം
എന്റെ തലയ്ക്കു പിറകില്‍
നടക്കുന്നത് എനിക്കറിയില്ല
നേര്‍ കണ്ണാല്‍ കണ്ടിട്ടില്ല
എന്റെ ചെവികളും
ഞാന്‍ ആരു ക്ഷണികമാം
നീര്‍പ്പോള ഉടഞ്ഞു അമരാന്‍
നേരമേറെയില്ല , എന്റെ എന്റെ
എന്ന് പറയാന്‍ എനിക്കൊന്നുമില്ല
ജനി മൃതികല്‍ക്കിടയില്‍ ഒരു നാഴികക്കല്ലോ
ഞാന്‍ ആരെന്നു എന്നും തേടുന്നു
ആര്‍ക്കുയെങ്കിലും അറിയുമെങ്കില്‍
പറഞ്ഞു തരിക , ഞാന്‍ ആരെന്നു ?
Comments