മാറ്റം...!!!



മാറ്റം...!!!

നിഴലായി തണലായി മാറി
നിന്‍ നിമ്നോന്നതങ്ങളില്‍
നിലാവിന്റെ നീലിമയില്‍


രാവിന്റെ മടിത്തട്ടില്‍
ഉറക്കത്തിന്‍ കുളിര്‍മ്മയില്‍
മയങ്ങുന്നു നിന്നിലായി

മൗനത്തില്‍ നിന്നുമുണര്‍ത്തുന്നു
പുല്‍ക്കൊടി തുമ്പിലെ
മഞ്ഞിന്‍ കണങ്ങള്‍

വിണ്ണിന്റെ ചാരുതകള്‍
വര്‍ണ്ണ വസന്തത്തിന്‍
ഋതുസജ്ഞനയായി

നീ നില്‍ക്കുമ്പോള്‍
എന്നിലെ എന്നില്‍
അഭൗമ പ്രഭാപൂരം

കദനമൊഴിഞ്ഞ
വദനത്താല്‍ നീ
ഞാനായി മാറുന്നുവോ ?!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “