അലിഞ്ഞു ഇല്ലാതാകുന്നുവോ ?!!


അലിഞ്ഞു ഇല്ലാതാകുന്നുവോ  ?!!



ആകാശ ചുവട്ടില്‍
ചേക്കേറാന്‍ ചില്ലതേടി
ഒരു തെക്കന്‍ കാറ്റ്

ഞാന്‍ ഈണം കൊടുത്തു
എന്‍ മൗനം നറഞ്ഞ
സന്ധ്യകള്‍ക്ക് നിന്റെ ഗാനം

നിറം കൊടുത്തു
എന്‍ ചിന്തകള്‍ക്ക്
നിന്‍ ചുണ്ടിലേക്കു

വന്നു നീ അകലുന്ന വരക്കും
അറിയിക്കാന്‍ കഴിയാത്ത
അസ്വസ്ഥത

നിന്റെ രഹസ്യങ്ങള്‍
കൈമാറിയത്
മധുനുകരുമ്പോഴോ

എന്‍ മൂകമായ കരച്ചില്‍
ശ്വാസം മുട്ടിച്ചു
തുളുമ്പുന്ന കണ്ണു നീര്‍
നിന്നെ തേടുകയായിരുന്നു

എന്റെ സ്വപ്‌നങ്ങള്‍
നെയ്യുകയായിരുന്നു
നിന്‍ രൂപം മനതാരില്‍

എന്റെ വാക്കുകള്‍
ഒഴുകാതെ വിതുമ്പി നിന്നു
നിന്റെ സാമീപ്യത്തിനായി

മിടിക്കുന്നു  ഇടനെഞ്ചില്‍
മൗനനാനുരാഗത്തിന്‍
പൂര്‍ണ്ണ ഭാവം

കരുതിയില്ലയൊരിക്കലും
എന്‍ മിഴ മുനകളില്‍
നീ അലിഞ്ഞു ഇല്ലാതാവുമെന്ന്

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “