കാത്തിരിപ്പ്

കാത്തിരിപ്പ്



മാനസ്സ മുരളിയില്‍
ഉണരും ഗാനം
നിന്നെ കുറിച്ചായിരുന്നു

ശ്രുതി മീട്ടി അറിയാത്ത
രാഗങ്ങളില്‍ എന്‍
വര്‍ണ്ണ രാജികള്‍ മെല്ലെ

നിന്‍ മുഖം നിറയുന്നു
ഞാനൊരിക്കലും
കാണാത്തൊരു വസന്തത്തിന്‍

ചുണ്ടാല്‍ മീട്ടുമൊരു
നീലാംബരി അങ്ങ്
ചക്രവാളത്തിനുമപ്പുറം

പൂത്തു വിരിഞ്ഞു
വണ്ടുകളാല്‍ പാറിപ്പറന്നു
തേന്‍ നുകരുന്നു

അകലങ്ങളില്‍ മരുവുന്നു
അഴകിന്‍ ശിശിരം
ഇലവീണ നാളുകള്‍

ഓര്‍മ്മചിത്രമായി
പതംഗങ്ങളുടെ
ചിറകേറി അകന്നുവല്ലോ

നീ വരും എന്‍
വിരല്‍ തുമ്പിന്‍
ഈണമായി വീണ്ടും

കാത്തിരിപ്പാണി
മറവികള്‍ക്ക്
ഇടം നല്‍കാതെ ഞാനും

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “