Friday, October 9, 2015

കുറും കവിതകള്‍ 409

കുറും കവിതകള്‍ 409

വിരഹത്തിന്‍
കണ്ണീര്‍ തണലില്‍
വേഴാമ്പലിന്‍ തേങ്ങല്‍

വലിഞ്ഞു മുറുകിയ
നോവറിയിച്ചു
വയലിന്‍ തന്തുക്കള്‍

ഇരുളിന്‍ ചുരം താണ്ടി
വരുന്നുണ്ട് ഒരു കള്ളക്കാറ്റ്
സിരകളില്‍ ലഹരി

കടലുകരഞ്ഞു വന്നു
കണ്ണു തുടച്ചകന്നു
കരയെന്ന തൂവാലയില്‍

മാതാപിതാക്കളെ
മറന്നു പ്രണയം
കാടുയറി പുഷ്പ്പിച്ചു

ചുറ്റിത്തിരിഞ്ഞു
കത്രിക കരഞ്ഞു
കേശം പോയി കീശ ചിരിച്ചു

ബാറുവിട്ടു
ബീഫു നടന്നു കയറി
കലായത്തില്‍ പഠിപ്പുമുടക്കി

പറവകളുടെ
ഭൂമിക്കു ആരാലും
തീര്‍ക്കാനാവില്ല വേലികള്‍

ആലും മാവും
ഒത്തുചേരും കരയില്‍
മൗനമുറങ്ങുന്നു

മേഘപാളിയില്‍
ഒളിഞ്ഞു നിന്നു സൂര്യന്‍
കവിത കുറിച്ചു

മനോമുകരത്തില്‍
മൗനം ചേക്കേറി
ധ്യനനിമഗ്നം

പുല്‍കൊടി തുമ്പില്‍
ധ്യാനമിരുന്നു മഴത്തുള്ളി
കാറ്റ് വില്ലനായി

മുഖം കണ്ടു നാണിച്ചു
എല്ലാം അറിഞ്ഞു തെരുവില്‍
ആറമുള കണ്ണാടി 

No comments: