ഇനിയെന്ത് നല്‍കണം

ഇനിയെന്ത് നല്‍കണം

അകലെ നിന്ന്‍ കളകളാരവമുതിക്കുന്നയരുവിയില്‍
കുളിരുകോരുമി മഴനിലാവിന്‍ അരികിലായിവന്നു
പാടിയൊരു പ്രണയഗാനത്തിനീണമായി
പടരുന്നു കരളിലാകവേ നിനവിന്‍ ശ്രുതിലയം

ഇലകളില്‍ നനവു പടര്‍ത്തുമാ ഹിമകണം
ഇഴയടുപ്പത്തിന്‍ സുഖകരമാമൊരു മധുര നൊമ്പരം
പലവുരു കണ്ടുമറന്നതെങ്കിലുമിന്നും ഉണരുന്നു മോഹം
പഴയ പാട്ടിന്റെ വരികളില്‍ ലയിച്ചുപാടും സുഖകരം

പാതിരാവിന്‍ മൗനമുടച്ചു  കിനാക്കളതി നൊമ്പരം
പറഞ്ഞു തീരും മുന്‍പേ പടികടന്നകലുന്നു ദുഷ്ക്കരം
പറന്നകന്നു പിടിതരാതെ വഴുതിയകന്നു വിസ്മയം
പറയുയിനി നിനക്ക് ഞാനിനി എന്ത് തരണം പ്രണയമേ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “